ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു

attacked

വടകര: ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണമുണ്ടായി. ഒഞ്ചിയം സമരസമിതി നേതാവായ മനയ്ക്കല്‍ താഴെ ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിനു നേര്‍ക്കാണ് കല്ലേറുണ്ടായത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആര്‍എംപി ആരോപിച്ചു.

Top