ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മില്‍ വാക്കേറ്റം; യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു.

സുബ്രഹ്മണ്യന്റെ മകന്‍ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വിശാല്‍, കൃഷ്ണപ്രസാദ് എന്നിവര്‍ക്ക് പരിക്കേറ്റു.

Top