കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു; ആക്രമണത്തിന് പിന്നില്‍ അടുത്ത ബന്ധു

murder

തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി മരിച്ചു. തലയില്‍ ആഴത്തിലേറ്റ വെട്ടാണ് മരണകാരണം.

ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാജിയെ വെട്ടിയത് അടുത്ത ബന്ധുവായ സജീദാണ്.

വെള്ളിയാഴ്ച്ച രാത്രി തേവന്‍പാറയിലെ വീട്ടിലെത്തിയ ഷാജിയെ സജീദ് പിന്തുടര്‍ന്നാണ് ആക്രമിച്ചത്. ഷാജിയെ വെട്ടിപ്പുരിക്കേല്‍പ്പിച്ച ശേഷം സജീദ് ഓടി രക്ഷപ്പെട്ടിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജി. ഇയാളെ ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസിലും സമീപകാലത്ത് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഇതോടൊപ്പം മോഷണം, വധശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മാരകമായി പരിക്കേല്‍പ്പിക്കല്‍, പിടിച്ചു പറി തുടങ്ങി നിരവധി കേസുകളിലും ഇയാള്‍ പ്രതിയായിരുന്നു.

Top