അഗതി മന്ദിരത്തില്‍ വയോധികയ്ക്ക് സൂപ്രണ്ടിന്റെ ക്രൂര മര്‍ദ്ദനം

കൊച്ചി: അഗതി മന്ദിരത്തില്‍ വയോധികയെ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. കൊച്ചി കോര്‍പ്പറേഷന് കീഴിലുള്ള അഗതി മന്ദിരത്തിലാണ് സംഭവം നടന്നത്.

സൂപ്രണ്ട് അന്‍വര്‍ ഹുസൈനാണ് കാര്‍ത്ത്യായനി എന്ന അന്തേവാസിയെ മര്‍ദ്ദനത്തിനിരയാക്കിയത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ മാനസികാസ്വാസ്ഥ്യമുള്ള മകളെ കൊണ്ട് ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.

Top