കോൺഗ്രസ്സ് എം.എൽ.എയുടെ മകൻ കാമുകിയുടെ സുഹൃത്തിനെ കുത്തി !

encounter

ന്യൂഡല്‍ഹി: കാമുകിയുടെ സുഹൃത്തിനെ കുത്തിപരിക്കേല്‍പ്പിച്ച കര്‍ണാടക എംഎല്‍എയുടെ മകനെതിരെ കേസ്. കര്‍ണാടക കോണ്‍ഗ്രസ്സ് എംഎല്‍എ ലിങ്കരാജുവിന്റെ മകന്‍ രാഗേഷിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവിലെ ദാവങ്കരയില്‍ വെച്ച് കാമുകിയുടെ സുഹൃത്തായ ഹരീഷിനെ രാഗേഷ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരീഷിന്റെ തലയില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരിക്കുന്നത്. മൂക്കിനും മുറിവേറ്റിട്ടുണ്ട്. രാഗേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top