കൊല്ലത്ത് ബൈക്കിനെ മറി കടന്നെന്ന് ആരോപിച്ച് യുവാവിനു നേരെ ആക്രണം

beat

കൊല്ലം: കൊല്ലത്ത് ബൈക്കിനെ മറികടന്നതിന്റെ പേരില്‍ യുവാവിനു നേരെ ആക്രണമുണ്ടായി. കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

രണ്ടുപേര്‍ ചേര്‍ന്നാണ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് കേസെടുത്തു.

കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഷിബുവിന് ആക്രമണമുണ്ടായത്. രണ്ടുപേര്‍ സഞ്ചരിച്ച ഒരു ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ഇവര്‍ ഷിബുവിനെ പിന്തുടര്‍ന്ന് അസഭ്യം പറയുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറിയ ഷിബുവിനെ സംഘം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.

Top