ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍

arrest

തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. എസ്ഡിപിഐ പ്രവര്‍ത്തകനായ തളിക്കുളം സ്വദേശി ഷെഹിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് ഷെഹിന്‍. മലപ്പുറം ചങ്ങരംകുളത്തുള്ള ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ റഹ്മത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 8 എസ് ഡി പി ഐ പ്രവര്‍ത്തകരെയും 5 ബി ജെ പി പ്രവര്‍ത്തകരെയും പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

Top