വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഗുണ്ടാസംഘം അറസ്റ്റില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ഗുണ്ടാസംഘംത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് എട്ടംഗം സംഘം വിഴിഞ്ഞം സ്വദേശിയായ ഫൈസലിനെ കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഫൈസലിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ഇതിന് സമീപമുള്ള ഒരു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വിഴിഞ്ഞം പൊലീസ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞം സ്വദേശികളായ ഷാഫി, ആഷിക്ക്, അജ്മല്‍, സുജില്‍, ഫിറോസ്, കണ്ണന്‍, ഇസ്മായില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Top