പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം; പ്രതിയെ പൊലീസ് പിടികൂടി

arrest

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി.

പാലക്കാട് സ്വദേശി മനുവിനെയാണ് പൊലീസ് പിടികൂടിയത്. സംഭവം ഉണ്ടായ ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാര്‍ച്ച് പതിനഞ്ചിനായിരുന്നു പെണ്‍കുട്ടികളുടെ വാഹനം തടഞ്ഞു നിര്‍ത്തി യുവാവ് പെട്രോള്‍ ഒഴിച്ചത്. ഇവരില്‍ ഒരാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് അതിക്രമത്തിന് കാരണം.

Top