വഴിയടച്ച് റോഡ് നിര്‍മ്മാണം; തടഞ്ഞ പഞ്ചായത്തംഗത്തെ റിട്ട. തഹസീല്‍ദാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വഴിയടച്ച് റോഡ് നിര്‍മാണം നടത്തുന്നത് തടയാനെത്തിയ പഞ്ചായത്തംഗത്തെ റിട്ട. തഹസീല്‍ദാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം വടക്കേചരുവില്‍ വീട്ടില്‍ വി.എന്‍.സജികുമാറിനെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തടത്തില്‍പ്പടി മോടിയില്‍ റോഡിലെ ഒരു ഭാഗം അടച്ച് നിര്‍മ്മാണം നടത്തുന്നതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സജി സ്ഥലത്ത് എത്തിയത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ റിട്ട. തഹസില്‍ദാര്‍ മോടിയില്‍ രാമകൃഷ്ണന്‍ വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയും നിഖില്‍ എന്നയാള്‍ കമ്പിവടി കൊണ്ട് കൈയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് സജി പറയുന്നു.

Top