കൊച്ചി: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ മര്‍ദ്ദിച്ച കേസിലാണ് നടപടി സ്റ്റേ ചെയ്തത്. ഊണ് എത്തിക്കാന്‍ വൈകിയതിന് എഐല്‍എ മുഖത്ത് അടിച്ചു എന്നായിരുന്നു പരാതി.
പിസി ജോര്‍ജും സഹായിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മനു പറഞ്ഞിരുന്നു. ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകിയെന്നും, തിരക്കുമൂലമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നതെന്നും, ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നുവെന്നും മനു പരാതിയില്‍ പറയുന്നു.


