വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനം

leopard

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ഇത് അഞ്ചുലക്ഷമായിരുന്നു.

വന്യജീവി ആക്രമണത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് നല്‍കുന്ന തുക 75,000 രൂപയുള്ളത് ഇനി മുതല്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും.

വനം കുറ്റകൃത്യത്തിന് കേസുള്ളവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റല്‍ നഷ്ടപരിഹാരം ലഭിക്കും. അതേസമയം വനംകുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടപ്പോഴാണ് അകപടമുണ്ടായതെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ല.

കന്നുകാലി, വീട്, കുടിലുകള്‍, കൃഷി എന്നിവ നശിച്ചാല്‍ പരമാവധി ഒരുലക്ഷം വരെ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭയില്‍ തീരുമാനമായി. വ്യക്തികള്‍ക്കുണ്ടാകുന്ന പരുക്കിനു നല്‍കുന്ന സഹായം പരമാവധി 75,000 എന്നത് ഒരു ലക്ഷമാക്കി ഉയര്‍ത്തി.

പട്ടികവര്‍ക്കാരുടെ മുഴുവന്‍ ചികിത്സാ ചിലവും ഇനി മുതല്‍ സര്‍ക്കാര്‍ വഹിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ചു നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം.

Top