ട്വന്റി ട്വന്റി പ്രവർത്തകർക്ക് നേരെ ആക്രമണം

കൊച്ചി : കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകർക്ക് നേരെ ആക്രമണം. ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ട്വന്റി ട്വന്റി പ്രവർത്തകനായ യുവാവിനും ഭാര്യയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് ട്വൻ്റി ട്വൻ്റി നേതൃത്വം പറഞ്ഞു. സ്ത്രീക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായതായും നേതാക്കൾ പറഞ്ഞു.

സിപിഐഎമ്മിന്റെ നേതൃത്വത്തിൽ രാവിലെ പത്ത് മണി മുതൽ ബൂത്ത് പിടുത്തം നടത്തിയെന്ന് ട്വന്റി ട്വന്റി ആരോപിച്ചു. മാത്രമല്ല ട്വന്റി ട്വന്റി അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഏഴാം വാർഡിൽ റീപോളിങ് വേണമെന്ന് ട്വൻ്റി ട്വൻ്റി നേതൃത്വം ആവശ്യപ്പെട്ടു.

Top