തൃക്കുന്നുപുഴയിലെ ആക്രമണം; ഡിജിപിക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ യുവതിയുടെ ഭര്‍ത്താവ്. പൊലീസിന്റെ കണ്‍മുന്നില്‍ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ല. പരിക്ക് പറ്റിയ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയോട് അങ്ങോട്ട് ചെന്ന് മൊഴിയെടുക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നുവെന്നും ഭര്‍ത്താവ് നവാസ് പറഞ്ഞു.

സംഭവത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച ഉണ്ടായി. ഇക്കാര്യത്തില്‍ ഡിജിപിയോട് പരാതിപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. തൃക്കുന്നപ്പുഴയില്‍ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയെയാണ് ബൈക്കിലെത്തിയ സംഘം കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെയാണ് രക്ഷപ്പെട്ടത്.

Top