സിറിയയില്‍ ഭീകരരുടെ ആക്രമണം ; 18 സൈനികര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു. ലഡാക്കിയ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലഡാക്കിയയിലെ സഫ്‌സാരയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top