തെലുങ്ക് നടി ശാലു ചൗരസ്യയ്‌ക്കെതിരെ ആക്രമണം; മൊബൈല്‍ തട്ടിയെടുത്തു, അന്വേഷണം

ഹൈദരാബാദ് തെലുങ്ക് സിനിമാ താരം ശാലു ചൗരസ്യയ്‌ക്കെതിരെ അജ്ഞാതന്റെ ആക്രമണം. നടിയ ആക്രമിച്ച ആള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു സ്ഥലംവിട്ടു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച നടിക്കു പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ കെബിആര്‍ പാര്‍ക്കില്‍വച്ചാണ് മോഷണം നടന്നത്.

പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു നടി. പാര്‍ക്കിലെ വാക്ക് വേയിലൂടെ നടക്കുന്നതിനിടെ ഒരാള്‍ നടിക്കു നേരെ നീങ്ങുകയായിരുന്നന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് നടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം പ്രതി കടന്നുകളഞ്ഞു. നടിയുടെ പരാതി പ്രകാരം ബഞ്ചാര ഹില്‍സ് പൊലീസ് അന്വേഷണം തുടങ്ങി.

പ്രതിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണു നടിക്കു നിസ്സാര പരുക്കേറ്റതെന്നു പൊലീസ് അറിയിച്ചു. നടി ആശുപത്രിയില്‍ ചികിത്സ തേടി. ശാലു ചൗരസ്യയെ അക്രമി പാറക്കല്ല് ഉപയോഗിച്ച് ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

 

Top