നൈജീരിയയിൽ സ്കൂളിന് നേരെ ആക്രമണം

ബുജ : നൈജീരിയിലെ സ്‌കൂളിൽനിന്ന്‌ നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി. പ്രസിഡന്റ്‌ മുഹമ്മദ്‌ ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിലാണ്‌‌ സംഭവം. ഗവൺമെന്റ്‌ സയൻസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക്‌ എത്തിയ ആയുധധാരി സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പൊലീസുമായി ആരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി.

രണ്ടായി പിരിഞ്ഞ ആക്രമികളിൽ ഒരു സംഘം പൊലീസുമായി ഏറ്റുമുട്ടി. രണ്ടാമത്തെ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോയി. ഏറ്റുമുട്ടലിനിടെ പരിസരത്തെ ചെടികൾക്കിടയിൽ ഒളിച്ചിരുന്നാണ്‌‌ ചില കുട്ടികൾ രക്ഷപ്പെട്ടത്‌.തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. മേഖലയിൽ ആക്രമണം പതിവാണ്‌

Top