ലോക്ക്ഡൗണ്‍ പരിശോധന; ബിഹാറില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കര്‍ശനമായി താക്കീത് നല്‍കിയ പൊലീസുകാര്‍ക്ക് നേരെ ബിഹാറില്‍ ആക്രമണം. ആക്രമണത്തില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളടക്കം 4 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ ഈസ്റ്റ് ചമ്പാരനിലെ 40ഓളം പേര്‍ക്കെതിരെ ഡൗണ്‍ ലംഘിച്ചതിന് പൊലീസ് കേസെടുത്തു.

മോട്ടോര്‍ സൈക്കിളിലും കാല്‍നടയായും പുറത്തിറങ്ങിയവര്‍ക്ക് താക്കീത് നല്‍കിയിതിനായിരുന്നു ആക്രമണം. അക്രമികള്‍ വ്യാജമദ്യ ഉണ്ടാക്കി വില്‍ക്കുന്ന സംഘത്തില്‍ പെട്ടവരാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 14 ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇവിടെ പൊലീസ് ആക്രമിക്കപ്പെടുന്നത്.

Top