തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; പരുക്കേറ്റ ഫോര്‍ട്ട് സിഐ ആശുപത്രിയില്‍

തിരുവനന്തപുരം: ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ ജെ. രാകേഷിനാണ് മര്‍ദനമേറ്റത്. മദ്യ ലഹരിയില്‍ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മര്‍ദനമേറ്റ്. തലയ്ക്ക് അടിയേറ്റ സി.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനില്‍ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘര്‍ഷമുണ്ടെന്നറിഞ്ഞാണ് ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെയാണ് സിഐക്ക് മര്‍ദനമേറ്റത്. സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്. ചികിത്സയ്ക്ക് ശേഷം സിഐ രാവിലെയോടെ ആശുപത്രി വിട്ടുവെന്നാണ് വിവരം.

 

 

Top