attack on paramilitary convoy in jammu and kashmir shopian

jammu kashmir

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. ഷോപ്പിയാനിലൂടെ പോവുകയായിരുന്ന അര്‍ധ സൈനികരുടെ വാഹനത്തിനുനേരെ നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.

വാഹനത്തില്‍ പതിക്കാതെ ഗ്രനേഡ് റോഡിന്റെ സമീപത്ത് വീണ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു ജവാനും ഏഴു സാധാരണക്കാര്‍ക്കുമാണ് പരിക്കേറ്റത്.

ശ്രീനഗറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ഷോപിയാനിലും ആക്രമണമുണ്ടായത്.

ഷോപ്പിയാനില്‍ ഭീകരാക്രമണങ്ങള്‍ പതിവാവുകയാണ്. അടുത്തടുത്തായി രണ്ട് ആക്രമണമാണ് ഇവിടെയുണ്ടായത്. ഏതാനും ദിവസം മുന്‍പ് ഷോപ്പിയാനിലെ പൊലീസ് കാവല്‍പ്പുരയ്ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിരുന്നു.

Top