എംഎല്‍എ ജിഗ്‌നേഷ് മേവാനിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം

JIGNESH MEWANI

ഗാന്ധിനഗര്‍ : ദളിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തില്‍ ഒരു സംഘം ആളുകള്‍ മേവാനിയുടെ കാര്‍ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കാറിന്റെ താക്കേല്‍ നശിപ്പിക്കാന്‍ ശ്രമിച്ച സംഘം മേവാനിയെ ബലം പ്രയോഗിച്ച് മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാനുഭായ് എന്ന ദലിത് കര്‍ഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗാന്ധിനഗറില്‍ രണ്ട് ദിവസങ്ങളായി ജിഗ്‌നേഷ് പ്രക്ഷോഭം നടത്തുകയാണ്. അതിനിടെ ഇന്ന് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അക്രമി സംഘം കയ്യേറ്റം ചെയ്തത്.

Top