ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം; ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമത്തിന് ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ, ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിരമിച്ച സൈനികരെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആശുപത്രികളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് എയ്ഡ് പോസ്റ്റുമായും ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലും സുരക്ഷ കൂട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top