ചര്‍ച്ചകള്‍ പാഴാവുന്നു ; ധര്‍മ്മടത്ത് സി.പി.ഐഎം ഓഫീസിന് നേരെ ആക്രമണം

cpm

കണ്ണൂര്‍: ധര്‍മ്മടത്ത് സി.പി.ഐഎം ഓഫീസിന് നേരെ ആക്രമണം. ധര്‍മ്മടം സ്വാമിക്കുന്നിലെ സി.പി.ഐഎം ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്ന പുതിയാണ്ടി കണാരന്‍ സ്മാരക മന്ദിരമാണ് ഒരു സംഘം അക്രമികള്‍ അടിച്ച് തകര്‍ത്തത്.

കല്ല്യാണവീട്ടില്‍ നിന്ന് മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധര്‍മ്മടം പബ്ലിക് ലൈബ്രറിയിലെ ബോര്‍ഡും പുസ്തകങ്ങളും അക്രമികള്‍ നശിപ്പിച്ചു.

ആര്‍.എസ്.എസ് ആണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. ‘ഒരു ഭാഗത്ത് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുകയും മറുഭാഗത്ത് അക്രമം അഴിച്ചു വിടുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.

Top