നടൻ വിശാലിന്റെ വീടിനുനേരെ ആക്രമണം

ടൻ വിശാലിന്റെ ചെന്നൈ അണ്ണാന​ഗറിലുള്ള വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച ഒരുസംഘം ആളുകൾ വിശാലിന്റെ വീടിന് കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബാൽക്കണിയിലെ ​ഗ്ലാസുകൾ തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാനേജർ മുഖേന താരം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

തിങ്കളാഴ്ച രാത്രിയാണ് വിശാലിന്റെ വീടിന് നേരെ അക്രമികൾ കല്ലെറിഞ്ഞത്. താരം മാതാപിതാക്കൾക്കൊപ്പമാണ് ഇവിടെ കഴിയുന്നത്. ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടൻ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാൽ പോലീസിന് കൈമാറിയിട്ടുണ്ട്.

Top