എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ ആക്രമണം

 

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ ആക്രമണമുണ്ടായതായി പരാതി.
മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന് വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. തന്റെ വാഹനത്തിന് പിന്നില്‍ രണ്ട് തവണ ഇടിക്കുകയായിരുന്നു എന്നും തനിക്ക് പരുക്കുകളില്ലെന്നും എ.പി. അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Top