പെൺകുട്ടിയെ ഫോണില്‍ ശല്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആക്രമണം

മലപ്പുറം: തിരൂരിര്‍ ചെറിയമുണ്ടത്ത് യുവാവിന് നേരെ ആക്രമണം. പെൺകുട്ടിയെ ഫോണില്‍ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു സംഘം യുവാക്കള്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്.

കഴിഞ്ഞ 17-ാം തിയതിയായിരുന്നു സംഭവം. മര്‍ദിക്കുന്ന സംഘത്തിലെ ഒരു യുവാവിന്റെ സഹോദരിയെ യുവാവ് ശല്യം ചെയ്തുവെന്നായിരുന്നു ആരോപണം. യുവാവിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഴ് പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. ഈ ഏഴ് പേര്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മര്‍ദനമേറ്റ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

Top