സമദൂരത്തോടെയല്ല കാര്യങ്ങളെ കാണുന്നത്; എന്‍എസ്എസിനെതിരെ കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: എന്‍എസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങളെ കാണുന്നതെന്ന് കാനം രാജേന്ദ്രന്‍. വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിച്ച് ഇടതുപക്ഷത്തെ ആക്രമിക്കുക എന്ന എന്‍എസ്എസിന്റെ ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നും വിശ്വാസം സംരക്ഷിക്കുവാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ വിശ്വാസികള്‍ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നതെന്നും ശബരിമല വിഷയം സംബന്ധിച്ച് സര്‍ക്കാരിനെതിരെ എന്‍എസ്എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാനശ്രമങ്ങള്‍ക്ക് ശേഷവും അക്രമങ്ങള്‍ തുടരുകയാണെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൂടെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സിപിഐഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ആര്‍എസ്എസ് ഇതിന് തുരങ്കം വയ്ക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top