അമ്മയ്ക്കും മകള്‍ക്കുമെതിരെ ബൈക്ക് യാത്രികരുടെ ആക്രമണം

തിരുവനന്തപുരം: ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി മടങ്ങിയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം. കുറകോണം സ്വദേശിനി ബബിതക്കും മകള്‍ക്കും നേരെയാണ് ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണം ഉണ്ടായത്. കാല്‍നടയായി വരികെയായിരുന്നു ഇവരെ ബൈക്കില്‍ എത്തിയ രണ്ടു യുവാക്കള്‍ തടയുകയും ബബിതയോട് കൂടെ വരാനും അഞ്ഞൂറ് രൂപ നല്‍കാം എന്നും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ യുവാക്കളെ ചീത്ത വിളിച്ചു. മടങ്ങിപ്പോയ യുവാക്കള്‍ തിരിച്ചെത്തി ബബിതയുടെ നാഭിക്ക് തൊഴിച്ചു.

ഇതിനിടെ, നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയിലേക്കു പാഞ്ഞു. നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പൊലീസിനെ അറിയിച്ച ശേഷം ബബിതയെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന യുവാക്കളെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാക്കള്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നതായി ബബിത മൊഴി നല്‍കിയിട്ടുണ്ട്. ബൈക്ക് യാത്രികര്‍ വിതുര സ്വദേശികളാണ്.

 

Top