ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേര്‍ക്ക് ബോംബ് ആക്രമണം. . .

bomb attack

തളിപ്പറമ്പ്: കണ്ണൂരിലെ ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേര്‍ക്ക് ബോംബ് ആക്രമണം ഉണ്ടായി. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

ലീഗ് ഓഫീസിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ബോംബ് ആക്രമണത്തില്‍ ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളിന്റെ മേല്‍പുര തകര്‍ന്നു വീണു. കടയുടെ ഷട്ടറിനും കേടുപാടുകള്‍ സംഭവിച്ചു.

രാവിലെ അഷറഫ് കടതുറക്കാനെത്തിയപ്പോഴാണ് ബോംബ് ആക്രമണം നടന്ന വിവരം അറിയുന്നത്. സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Top