മോഷണക്കുറ്റം ആരോപിച്ച് വീണ്ടും ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ ആക്രമണം

acid-attack

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം ശ്രീവരാഹത്താണ് സംഭവം.

നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു.

Top