കശ്മീരില്‍ ആക്രമണം; മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍: പാകിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് തോമസ് ആണ് മരിച്ചത്. കശ്മീരിലെ രജൗരിയിലാണ് ആക്രമണം നടന്നത്. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരില്‍ എത്തിയത്. പട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം ഉണ്ടായതെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം സംഭവിച്ചത്.

Top