ചെന്നൈയിലെ നോർക്ക ഓഫീസിന് നേരെ ആക്രമണം ; ചില്ലുകൾ അടിച്ച് തകർത്തു

Attack

ചെന്നൈ: ചെന്നൈയിലെ നോർക്ക ഓഫീസിന് നേരെ ആക്രമണം. ശരണം വിളിയുമായി എത്തിയ ഒരു സംഘം ആളുകള്‍ ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസിന് സുരക്ഷ ശക്തമാക്കിയതായി ചെന്നൈ പോലീസ് അറിയിച്ചു.

മലപ്പുറം ചങ്ങരംകുളത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്നു. പലയിടത്തും വ്യാപകസംഘർഷമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരിൽ തുടങ്ങി പലയിടങ്ങളിലും മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കർമസമിതി പ്രവർത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു.

കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകൾക്ക് നേരെ അക്രമമുണ്ടായി. സർക്കാർ ഓഫീസുകൾ അടിച്ചു തകർത്തു.

യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Top