ദേശസുരക്ഷയുടെ കാര്യത്തില്‍ ബിജെപി പരാജയം; തുറന്നടിച്ച് അഖിലേഷ് യാദവ്

akhilesh Yadav

ന്യൂഡല്‍ഹി: ദേശസുരക്ഷയുടെ കാര്യത്തില്‍ ബിജെപി പരാജയമാണെന്ന് അഖിലേഷ് യാദവ്. നക്‌സല്‍ ആക്രമണങ്ങളിലും അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോഴും ബിജെപി അവരെ പുകഴ്ത്തുകയാണെന്നും ദിവസവും സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ എന്ത് ദേശസുരക്ഷയെന്നാണ് പറയുന്നതെന്നും അഖിലേഷ് ചോദിച്ചു.

ഛത്തിസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഗഡ്ചിറോളിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സ്ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു.

Top