പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസിന് നേരെ കല്ലേറ്

കോഴിക്കോട്: പട്രോളിംഗ് നടത്തുന്നതിനിടെ കോഴിക്കോട് ടൗൺ പൊലീസിന് നേരെ കല്ലേറ്. പുലർച്ചെ 12.20 ഓടെയായിരുന്നു ആക്രമണം. കല്ലേറിൽ പോലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു. ജീപ്പിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ജയ്സണ് പരിക്കേറ്റു. ഒയിറ്റി റോഡിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ ഓടി ഒളിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യും ഹോംഗാർഡും പുറത്തിറങ്ങി ഇവർക്കു പിന്നാലെ ഓടി. ഇതിനിടെയായിരുന്നു ജീപ്പിന് നേരെ കല്ലേറുണ്ടായത്.

കോഴിക്കോട് നഗരത്തിൽ അടുത്തിടെ ലഹരി, മോഷണ കേസുകൾ ടൗൺ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Top