പോക്സോ കേസ് അതിജീവിതയ്ക്ക് നേരെ കയ്യേറ്റം; എഎസ്ഐക്ക് സസ്പെൻഷൻ

വയനാട്: പോക്സോ കേസ് അതിജീവിതയെ കയ്യേറ്റം ചെയ്ത കേസിൽ അമ്പലവയൽ എഎസ്ഐക്ക് എതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു.

പതിനേഴുകാരിയായ പട്ടികവിഭാ​ഗക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷന് ഉത്തരവ് ഇട്ടു. അമ്പലവയൽ സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top