മുത്തൂറ്റ് ഫിനാന്‍സ് മാനേജറെ ആക്രമിച്ച സംഭവം: സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജറെ ആക്രമിച്ച സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കലൂര്‍ സ്വദേശി സലീം ആണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളിയാണ് സലീം.

ഇന്ന് രാവിലെ 9.30ഓടെയാണ് ജോര്‍ജ് അലക്‌സാണ്ടര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. മുത്തൂറ്റിന്റെ കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ഓഫീസിലേക്ക് വരുന്നതിനിടെ അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. വാഹനത്തിന്റെ ചില്ല് തകര്‍ന്നു.ജോര്‍ജ് അലക്‌സാണ്ടറിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ശാഖകള്‍ അടച്ചു പൂട്ടിയതിനും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനും എതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. ഇതിനിടെയാണ് സംഭവം.

Top