കക്കാടംപൊയിലിലേക്ക് പരിസ്ഥിതിയാത്ര നടത്തിയ എം.എന്‍ കാരശ്ശേരി അടക്കമുള്ള സംഘത്തിന് നേരെ കയ്യേറ്റശ്രമം

മലപ്പുറം : പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ളത് ഉൾപ്പെടെ കക്കാടംപൊയിലിലെ അനധികൃത തടയണയും ക്വാറിയും പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്കു നേരെ ആക്രമണം.

പ്രഫ. എം.എൻ.കാരശേരി, സി.ആർ.നീലകണ്ഠൻ, കെ.അജിത, പ്രഫ. കുസുമം ജോസഫ്, കെ.എം.ഷാജഹാൻ, ടി.വി.രാജൻ തുടങ്ങിയവരുൾപ്പെട്ട 46 അംഗ സംഘത്തിനാണു മർദനമേറ്റത്. പി.വി അൻവർ എം.എൽ.എയുടെ സഹായികളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് കാരശ്ശേരി പ്രതികരിച്ചു.

വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും ആരോപണമുണ്ട്. സംഘത്തിലുണ്ടായ സ്ത്രീയേയും മർദ്ദിച്ചതായി ആക്ഷേപമുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പ്രവർത്തകർ പറയുന്നു.

Top