ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ല് തകര്‍ന്നു

കൊല്ലം: പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയാണ് പുലര്‍ച്ചയോടെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

സംഭവം നടക്കുന്ന ദിവസം രാത്രി 12 വരെ എംഎല്‍എ വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാവിലെ പാചകക്കാരന്‍ വന്നപ്പോഴാണ് ജനലിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Top