ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ കത്തി ആക്രമണം

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷയും, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗ വുമായ ചിന്താ ജെറോം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം.

ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ചാണ് ഒരു യുവാവ് ചിന്തയുടെ വാഹനം ആക്രമിച്ചത്.

ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട വാഹനം കത്തികൊണ്ട് കേടുവരുത്തുകയായിരുന്നു.

ഔദ്യോഗിക വാഹനമായിരുന്നില്ല ചിന്ത ഉപയോഗിച്ചിരുന്നത്. വാഹനത്തിന്റെ ബോണറ്റും ബംപറുമാണ് കേടുവരുത്തിയത്.

അക്രമം നടത്തിയ വിശാല്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഇതിനുമുമ്പും ഇയാള്‍ സമാനമായ ആക്രമണങ്ങള്‍ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Top