നടിക്കെതിരായ ആക്രമണം; അന്വേഷണം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ബെഹ്‌റ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐജി ദിനേന്ദ്ര കാശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിവരം.

കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിയുകയും അന്വേഷണം നീളുന്നതിലുള്ള അതൃപ്തി ബെഹ്‌റ അറിയിക്കുകയും ചെയ്തു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതികള്‍ ആരായാലും പിടികൂടാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Top