ATS Additional SP, woman found dead in car in Jaipur

suicide

ജയ്പുര്‍: തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ (എടിഎസ്) പൊലീസ് ഉദ്യോഗസ്ഥനെ ഔദ്യോഗിക വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടിഎസിലെ അഡീഷണല്‍ എസ് പി ആഷിഷ് പ്രഭാകറാണ് (45) മരിച്ചത്.

ഇദ്ദേഹത്തിന്റെ മൃതദേഹത്തിനൊപ്പം ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ശിവദാസ്പുരയില്‍ മഹല്‍ റോഡിലായിരുന്നു സംഭവം. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നും സര്‍വീസ് റിവോള്‍വറും ലഭിച്ചു.

ഇരുവരും രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി ഒമ്പതോടെ വഴിയാത്രക്കാരനാണ് പൊലീസുകരാനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

നടന്നുപോകുമ്പോള്‍ കാറിനുള്ളില്‍നിന്നും വെടിയൊച്ച കേള്‍ക്കുകയായിരുന്നു.

Top