atrias bipedal robo

ടക്കുകയും ഓടുകയും ചെയ്യാന്‍ സാധിക്കുന്ന ഒരു റോബോട്ടാണ് അട്രിയാസ്. ലോകത്തിലെ ഏറ്റവും വേഗതയുള്ള ബൈപെഡല്‍ റോബോ ആകുവാനുള്ള പരിശീലനത്തിലാണ് അട്രിയാസ് ഇപ്പോള്‍.

ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡയ്‌നാമിക് റോബോട്ടിക് ലബോറട്ടറിയാണ് ഇതിന്റെ നിര്‍മാണത്തിന്റെ പിന്നില്‍. മനുഷ്യന്റെ അത്രതന്നെ വലിപ്പം ഉള്ള ഇതിന് കാഴ്ചയില്‍ ഇരുകാല്‍ ജീവികളായ എമുവിന്റെയും ഒട്ടകപക്ഷിയുടെയും സാദൃശ്യമാണ.

ഗവേഷകര്‍ അട്രിയാസിന്റെ നടത്തം എപ്രകാരം മികവുറ്റതാക്കണം എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. റോബോട്ടിക് മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് ഈ പരീക്ഷണങ്ങള്‍ സഹായകരമാകുന്നതാണ്.

പുതിയ തലമുറ ദുരന്ത നിവാരണ യന്ത്രത്തിന്റെ ഒരു പ്രോട്ടോ ടൈപ്പായി അട്രിയാസിനെ കാണാം. മറ്റ് ബൈ പെഡല്‍ റോബോട്ടുകളെ അപേക്ഷിച്ച് ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന ബാറ്ററി ദൈര്‍ഘ്യവും ഇതിന് ഉണ്ട്

Top