എടിപി ടൂര്‍ ഫൈനല്‍സ്; ഓസ്ട്രിയന്‍ താരം ഡൊമിനികിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഓസ്ട്രിയന്‍ താരം ഡൊമനിക് തീമിനെ തോല്‍പ്പിച്ച് റോജര്‍ ഫെഡറര്‍. 6-2, 6-3 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ജപ്പാന്‍താരം കെയ് നിഷികോരിയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഫെഡറര്‍ക്ക് ഇതോടെ ടൂര്‍ണമെന്റില്‍ നിലനില്‍ക്കാനായി.

സൗത്ത് ആഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സനെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ സ്വിസ് താരത്തിന് സെമി ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ.

ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ കെവിന്‍ ആന്‍ഡേഴ്സണ്‍ കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റില്‍ തോല്‍പ്പിച്ചു. സ്‌കോര്‍ 6-0. 6-1. റോജര്‍ ഫെഡറര്‍ക്കുശേഷം ടൂര്‍ണമെന്റില്‍ മറ്റൊരു കളിക്കാരന്‍ നേടുന്ന മികച്ച വിജയവുമാണിത്.

Top