എടിപി ഫൈനല്‍സ്: നദാലിനെ തകര്‍ത്ത് സ്വെരേവിന് വിജയ തുടക്കം

ലണ്ടന്‍: സ്‌പെയിനിന്റെ റാഫേല്‍ നദാലിനു പരാജയത്തുടക്കം. എടിപി ഫൈനല്‍സ് മത്സരത്തിലാണ് നദാല്‍ പരാജയപ്പെട്ടത്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് 6-2, 6-4നാണ് നദാലിനെ തകര്‍ത്തത്.

നദാലിനെതിരെ ആദ്യമായാണ് സ്വെരേവ് ജയിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ വിജയത്തിന് പിന്നിലുണ്ട്.

ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്താന്‍ നൊവാക് ജോക്കോവിച്ചുമായി മത്സരിക്കുന്ന നദാലിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. കൂടാതെ ആദ്യ മത്സരത്തില്‍ ഡൊമിനിക് തീയെമിനോടു തോറ്റ റോജര്‍ ഫെഡറര്‍ ഇന്നലെ മാറ്റിയോ ബെറെറ്റീനിയെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു.(7-6(2), 6-3)

Top