വായു മലിനീകരണം ഗുരുതരം : 35 ശതമാനംപേര്‍ ഡല്‍ഹി വിടാന്‍ ആഗ്രഹിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്നു. 21 മേഖലകളില് സ്ഥിതി ഗുരുതരവും 12 സ്ഥലങ്ങളില്‍ വളരെ മോശം സ്ഥിതിയുമായി തുടരുകയാണ്.

നേരിയ മഴ പെയ്തത് മൂലം പൊടി പടലങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന അവസ്ഥയാണ്.

അന്തരീക്ഷമലിനീകരണം അസഹ്യമായതോടെ 35 ശതമാനം പേരും ഡല്‍ഹി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നെന്നാണ് അഭിപ്രായ സര്‍വേ. ഡല്‍ഹിയിലും രാജ്യതലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ‘ലോക്കല്‍ സര്‍ക്കിള്‍സ്’ അഭിപ്രായ സര്‍വേ നടത്തിയത്.

12,000 പേരില്‍നിന്നായിരുന്നു വിവരശേഖരണം. 26 ശതമാനം ആളുകള്‍ മാസ്‌ക് ഉപയോഗിച്ച് തുടരാമെന്ന് പറയുന്നു. 12 ശതമാനം ആളുകള്‍ കടുത്ത അന്തരീക്ഷമലിനീകരണമുണ്ടാകുന്ന കാലയളവില്‍വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. 27 ശതമാനം മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മലിനീകരണംനേരിട്ട് ഇവിടെ ജീവിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

Top