പാലക്കാട് വെന്തുരുകുന്നു. . .തുടര്‍ച്ചയായ മൂന്നാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്: തുടര്‍ച്ചയായ മൂന്നാം ദിവസവും പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ്. ഇതോടെ അന്തരീക്ഷത്തിലെ ബാഷ്പീകരണ തോതും കൂടി.

ചുട്ടു പൊള്ളുന്ന ചൂടു കാരണം ആളുകള്‍ക്ക് രാത്രിയിലും അസ്വസ്ഥതകള്‍ ഉണ്ടാകുന്നുണ്ട്. ജില്ലയില്‍ നാല് പേര്‍ക്കാണ് ചൊവ്വാഴ്ച സൂര്യാഘാതമറ്റത്. ഇതോടെ ഇതുവരെ 23 പേര്‍ക്ക് സൂര്യാഘാതത്തില്‍ പൊള്ളലേറ്റു.

ജില്ലയുടെ കിഴക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ മേഖലയിലും കനത്ത ചൂട് തുടരുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതോടൊപ്പം തൊഴില്‍സമയവും ക്രമീകരിച്ചിട്ടുണ്ട്.

Top