പുകമഞ്ഞിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വൈകുന്നു

smoke air

ചെന്നൈ: പുകമഞ്ഞിനെ തുടര്‍ന്നു ചെന്നൈയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വൈകുന്നു. പഴയവസ്തുക്കള്‍ കത്തിച്ചതുമൂലമാണ് അന്തരീക്ഷത്തില്‍ പുകമഞ്ഞ് നിറഞ്ഞത്. പുലര്‍ച്ചെ മൂന്നു മുതലുള്ള സര്‍വ്വീസുകളാണ് വൈകുന്നത്.

പുകമഞ്ഞിനെ തുടര്‍ന്നു 12 വിമാനങ്ങള്‍ തിരിച്ചുവിടുകയും, 30 സര്‍വ്വീസുകള്‍ വൈകുകയും ചെയ്തു. പൊങ്കലിന്റെ ആദ്യ ദിവസമുള്ള ബോഗി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് പഴയ റബര്‍, പ്ലാസ്റ്റിക് എന്നിവ കത്തിച്ചത്.

Top