‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ ; മത്സ്യ മേഖലയ്ക്ക് 20,000 കോടി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തില്‍ മത്സ്യ, ക്ഷീരവികസന മേഖലയെ സഹായിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഉള്‍നാടന്‍ മത്സ്യകൃഷിക്കായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മത്സ്യവികസന പദ്ധതി നടപ്പാക്കുമെന്നും ക്ഷീരമേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

1. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പ്രകാരം ഇരുപതിനായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഈ പദ്ധതിയിലൂടെ 55 ലക്ഷം പേര്‍ക്ക് ജോലി ലഭിക്കും.

2.കടല്‍, ഉള്‍നാടന്‍, അക്വാകള്‍ച്ചര്‍ മത്സ്യകൃഷിക്കായി 11,000 കോടിയുടെ പ്രവൃത്തികള്‍ നടപ്പാക്കും.

3.മത്സ്യക്കുഞ്ഞുങ്ങളുടെ ഇറക്കുമതിക്കുള്ള സാനിറ്ററി ഇംപോര്‍ട്ട് പെര്‍മിറ്റ് മൂന്നു മാസംകൂടി ദീര്‍ഘിപ്പിക്കും.

4. മത്സ്യക്കുഞ്ഞുങ്ങളുടെ ഇറക്കുമതി, ബുക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കും.

5.മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ തുങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനായി 9000 കോടി രൂപ നീക്കിവെക്കും.

6.കേജ് കള്‍ച്ചര്‍, കടല്‍പ്പോച്ച കൃഷി, അലങ്കാരമത്സ്യകൃഷി തുടങ്ങിയവയും മത്സ്യബന്ധന യാനങ്ങള്‍, ലബോറട്ടറികള്‍, മത്സ്യബന്ധനത്തിനായുള്ള മറ്റു സാങ്കേതികവിദ്യകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. അഞ്ചുവര്‍ഷംകൊണ്ട് മത്സ്യോത്പാദനത്തില്‍ 70 ലക്ഷം ടണ്‍ വര്‍ധനവുണ്ടാകും.

7. മത്സ്യോൽപാദനം 70 ലക്ഷം ടൺ‌ ആയി ഉയരുമെന്നാണു കണക്കാക്കുന്നത്.

8. മത്സ്യമേഖലയിൽ 1 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം

Top