ഈ ബാങ്കിന്റെ എടിഎമ്മുകളില്‍ 2000ത്തിന്റെ നോട്ടുകള്‍ അപ്രത്യക്ഷമാകും;മാര്‍ച്ച് ഒന്നിന് ശേഷം

ചെന്നൈ: ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് ഇനി മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. 2000 ത്തിന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് നിര്‍ത്തിയതായി ബാങ്ക് അധികൃതരെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്താക്കള്‍ എടിഎമ്മില്‍ നിന്ന് കിട്ടിയ 2000ത്തിന്റെ നോട്ടുമായി ചില്ലറ തേടി ശാഖകളിലെത്തുന്നത് പതിവായിരുന്നു. ഉപഭോക്താക്കളുടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ബാങ്ക് പറഞ്ഞു.

മാര്‍ച്ച് ഒന്നിന് ശേഷം 2000 ത്തിന്റെ നോട്ട് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ലഭിക്കില്ല. 2000 ത്തിന് പകരം 200 ന്റെ നോട്ടുകളാകും നിറയ്ക്കുക.

Top