സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; കണ്ണൂരിലെ എടിഎം തകര്‍ത്തു

നടുവില്‍: സംസ്ഥാനത്ത് എടിഎം കവര്‍ച്ചാ ശ്രമം. കണ്ണൂരിലെ നടുവില്‍ ചെമ്പന്തൊട്ടി റോഡിലെ എടിഎം തകര്‍ത്താണ് മോഷ്ടാവ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ രഹസ്യ കോഡ് അറിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് മോഷ്ടവ് മടങ്ങി.ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മുറിക്കുള്ളില്‍ കടന്നാണ് മോഷ്ടാവ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. യന്ത്രത്തിന്റെ പൂട്ടുപൊളിച്ചു, എന്നാല്‍ രഹസ്യ കോഡ് അറിയാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബാങ്കധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ്‌സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ചുനിന്ന സ്ഥലത്തുനിന്ന് പൂട്ടിന്റെ പൊളിച്ചുകളഞ്ഞ ഭാഗം കണ്ടുകിട്ടിയിട്ടുണ്ട്.

Top